പിഎസ്‌സിയുടെ വിശ്വാസ്യതയിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി

പിഎസ്‌സി വഹിക്കുന്നത് ഭാരിച്ച ചുമതലയാണെന്നും പിഎസ്‌സിയുടെ വിശ്വാസ്യതയിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരാതികൾ സംബന്ധിച്ച് പിഎസ്‌സി സ്വന്തം നിലയിൽ അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും പേർ ചേർന്ന് നടത്തിയ കുറ്റകൃത്യം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also; പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ പിരിച്ചുവിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തണമെന്ന നിർബന്ധം പിഎസ്‌സിക്കുണ്ട്. പിഎസ്‌സിയുടെ വിശ്വാസ്യത ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിനും പ്രണവിനും പരീക്ഷാ സമയത്ത് ഫോണിലേക്ക് നിരവധി എസ്എംഎസുകൾ എത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here