Advertisement

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ നാളെ ദേശ വ്യാപകമായി പണിമുടക്കും

August 7, 2019
Google News 0 minutes Read

ദേശ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. ഇരുപത് മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും.സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും എന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. ഇത് ആരോഗ്യമേഖലക്ക് വലിയ ദോഷം ചെയ്യുമെന്ന് ഐഎംഎ ആരോപിക്കുന്നു.

ഇരുപത്തിയഞ്ച് അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇതോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here