പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ചെറുതോണി

മഹാപ്രളയം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനര്‍നിര്‍മാണ പ്രര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഇടുക്കിയിലെ ചെറുതോണി ടൌണ്‍. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെയും സഹായധനം ലഭിക്കാത്ത വ്യാപാരികളും നിരവധിയാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ കുറിച്ചുള്ള ആലോചനയില്‍ ആദ്യം മനസിലേക്കെത്തുന്ന പ്രദേശമാണ് ചെറുതോണിയും, പ്രദേശത്തെ തകരാത്ത പാലവും. എന്നാല്‍ പ്രളയം ബാക്കി വച്ച അതേ ചെറുതോണിയാണ് ഇന്നും കാണാനാവുക. ബസ് സ്റ്റാന്റും ഓട്ടോ ടാക്‌സി സ്റ്റാന്റും പൂര്‍ണമായി തകര്‍ന്ന ചെറുതോണി ഇന്ന നേരിടുന്ന പ്രധാന പ്രശ്‌നം സ്ഥലത്തെ ഗതാഗത കുരുക്കാണ്. പുതിയ ബസ് സ്റ്റാന്റിനായി സ്ഥലം കണ്ടെത്തിയതല്ലാതെ നിര്‍മാണം ആരംഭിച്ചിട്ടില്ല.
ആര്‍ത്തലച്ച് വന്ന മഴവെള്ള എടുത്ത കടകളുടേയും വീടുകളുടേയും നവീകരണത്തിനായി സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ആളുകളുമുണ്ട്. പലരും കച്ചവടം ഉപേക്ഷിച്ച് പോയി. പലയിടങ്ങളിലും വെള്ള ഇറങ്ങിയപ്പോള്‍ സ്ഥലമെങ്കിലും ബാക്കിയായെങ്കില്‍, ഇടുക്കിയില്‍ ഭൂമി മുഴുവനായാണ് പ്രളയം കൊണ്ട് പോയത്. പ്രളയത്തില്‍ തകരാതെ പിടിച്ച് നിന്ന പാലം മാത്രമാണ് ചെറുതോണിക്കാര്‍ക്ക് ഇന്ന് കൈമുതല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here