കണ്ണൂരിൽ രണ്ട് ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി

കണ്ണൂർ പിണറായി വെണ്ടുട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി . സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് കവറിലും പേപ്പറിലും പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.

പിണറായി അഡീഷണൽ എസ്.ഐ.വിനോദ് കുമാറും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകൾ ഉഗ്രസ്‌ഫോടക ശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ പിന്നീട് നിർവീര്യമാക്കി.

മേഖലയിൽ വ്യാപകമായി ആയുധ ശേഖരണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top