‘ഇനി കശ്മീരിലെ വെളുത്ത പെൺകുട്ടികളെ വിവാഹം കഴിക്കാം’; വിവാദമായി ബിജെപി എംഎൽഎയുടെ പ്രസംഗം: വീഡിയോ

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇനി ‘വെളുത്ത’ കശ്മീരി യുവതികളെ വിവാഹ ചെയ്യാമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ വിക്രം സിങ് സെയ്‌നി. പാർട്ടി പ്രവർത്തരോടുള്ള പ്രസംഗത്തിനിടെയായിരുന്നു ഉത്തര്‍പ്രദേശിലെ കത്വാലിയില്‍ നിന്നുള്ള എംഎല്‍എയായ സെയ്നിയുടെ പ്രസ്താവന.

കശ്മീരുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളില്‍ മുസ്‌ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്തോഷിക്കുമെന്ന് സെയ്‌നി പറഞ്ഞു. കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും സെയ്‌നി അഭിപ്രായപ്പെട്ടു. നിറഞ്ഞ കയ്യടിയോടെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്ലിം അണികള്‍ക്ക് അവിടെ നിന്ന് വിവാഹം ചെയ്യാം, ഇവിടെയുള്ള മുസ്ലീങ്ങളും ഇത് തീർച്ചയായും ആഘോഷിക്കണം. കശ്മീരിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ നിങ്ങൾക്കും വിവാഹം കഴിക്കാം. രാജ്യം മുഴുവ‍ൻ ആഘോഷിക്കുന്ന കാര്യമാണിതെന്നും സെയ്നി പറ‍ഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More