Advertisement

‘ഇന്ത്യൻ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമം’ ; സുഷ്മാ സ്വാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

August 7, 2019
Google News 21 minutes Read

മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമമെന്നാണ് മോദി സുഷ്മാ സ്വരാജിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്.

മോദിയുടെ വാക്കുകൾ ഇങ്ങനെ :

‘ഇന്ത്യൻ രാഷ്ട്രീയത്തിലെ മിന്നുന്ന ഏടിന് വിരാമം. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയും പൊതുജനങ്ങളുടെ സേവനത്തിനായും ജീവിതം ഉഴിഞ്ഞുവെച്ച നേതാവിന്റെ വിയോഗത്തിൽ ഭാരതം തേങ്ങുന്നു. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷ്മ സ്വരാജ്’.

സുഷ്മ പ്രഗത്ഭയായ വാഗ്മിയാണെന്നും മികച്ച പാർലമെന്റേറിയനാണെന്നും മറ്റ് പാർട്ടിയിലുള്ളവരും അവരെ ബഹുമാനിച്ചിരുന്നുവെന്നും മോദി പറഞ്ഞു. ബിജെപി നയങ്ങളുടേയും താത്പര്യത്തിന്റെയും കാര്യങ്ങൾ വരുമ്പോൾ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും സുഷ്മ തയ്യാറായിരുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here