Advertisement

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ സംസ്‌ക്കാരം ഇന്ന്

August 7, 2019
0 minutes Read

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ സംസ്‌ക്കാരം ഇന്ന്. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 11:00 മണി വരെ വസതിയിലും ശേഷം 3 മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിനുവെയ്ക്കും.

അന്തസ്സ് ധൈര്യം സമഗ്രത എന്നിവയുടെ പ്രതീകമായ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായമാണ് അവസാനിക്കുന്നതിന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അസാധാരണ നേതാവും പ്രശസ്ത പ്രാസംഗികയും മികച്ച പാർലമെന്റേ റിയനുമായിരുന്നു സുഷമാസ്വരാജ് എന്ന് രാഹുൽ ഗാന്ധിയും അനുസ്മരിച്ചു.

മിസോറാം മുൻ ഗവർണറും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് ഭർത്താവ്.ബൻസൂരിയാണ് മകൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top