അനീഷ് രാജന്റെ മാസ്മരിക ബൗളിംഗ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

ഭിന്നശേഷിക്കാരുടെ ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. 5 വിക്കറ്റെടുത്ത മലയാളി താരം അനീഷ് രാജൻ്റെ മികവിൽ 59 റൺസിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തകർത്തത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത അനീഷ് രാജൻ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അനീഷ് രാജന്റെ മാസ്മര ബൗളിംഗിനു മുമ്പില്‍ തകർന്നടിയുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 123 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയില്‍ ബംഗ്ലാദേശ് ബാറ്റിംഗിനു തിരശ്ശീല വീണു. ഇന്ത്യക്ക് 59 റൺസ് വിജയം.
ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവരാണ് പങ്കെടുക്കുന്നു പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായ അനീഷ് രാജന്‍ ഇടുക്കി പാറേമാവ് സ്വദേശിയായാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here