മൈക്ക് ഹസൺ കിംഗ്സ് ഇലവൻ പരിശീലക സ്ഥാനം രാജി വെച്ചു

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകൻ മൈക് ഹെസൺ ക്ലബ് വിട്ടു. പരിശീലക സ്ഥാനം ഒഴിയുന്നതായി അദ്ദേഹം തന്നെ ഔദ്യോഗികമായി അറിയിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കിംഗ്സ് ഇലവൻ പരിശീലകനായി ഇനി താൻ ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചത്.

കിംഗ്സ് ഇലവൻ ഫ്രാഞ്ചസിയുമായി സഹകരിച്ചിരുന്ന സമയം താൻ നന്നായി ആസ്വദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും വിജയം ടീമിന് അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന് അദ്ദേഹം എല്ലാ വിധ ആശംസകളും അറിയിക്കുകയും ചെയ്തു.

ഈ കഴിഞ്ഞ സീസണിലായിരുന്നു ഹെസൺ കിംഗ്സ് ഇലവൻ പഞ്ചാബിൽ എത്തിയത്. ലീഗ് തുടക്കത്തിൽ വലിയ പ്രതീക്ഷകൾ നൽകിയിരുന്നു എങ്കിലും പ്ലേ ഓഫ് യോഗ്യത നേടാതെ നിരാശയോടെ ആയിരുന്നു കിംഗ്സ് ഇലവൻ ലീഗ് അവസാനിപ്പിച്ചത്.

ഹെസൺ ക്ലബ് വിട്ടതോടെ പുതിയ പരിശീലകനുള്ള അന്വേഷണം കിംഗ്സ് ഇലവൻ പഞ്ചാബ് ആഭിച്ചു. ഈ വർഷം തുടക്കത്തിൽ ന്യൂസിലൻഡ് പരിശീലക സ്ഥാനം രാജിവെച്ചാണ് ഹെസൺ ഐ പി എല്ലിലേക്ക് എത്തിയത്. അദ്ദേഹം ഇന്ത്യൻ പരിശീലക സ്ഥാനത്തിനു വേണ്ടിയും നേരത്തെ അപേക്ഷ നൽകിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More