ഹഫീസും മാലിക്കും കോണ്ട്രാക്ടിൽ നിന്നു പുറത്ത്; കളിക്കാരെ വെട്ടിച്ചുരുക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലോകകപ്പിലെ പുറത്താവലിൻ്റെ പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെറ്ററൻ ഓൾറൗണ്ടർമാരായ മുഹമ്മദ് ഹഫീസിനെയും ഷൊഐബ് മാലിക്കിനെയും കോണ്ടാക്ടിൽ നിന്നു പുറത്താക്കിയതാണ് ഞെട്ടിക്കുന്ന ഒരു തീരുമാനം. ഇതിനോടൊപ്പം 33 കളിക്കാരുടെ കോണ്ട്രാക്ട് ചുരുക്കി 19 കളിക്കാരുടേതാക്കിയിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളിലായാണ് കളിക്കാരുടെ കോണ്ട്രാക്ട്. ബാബർ അസം, സർഫറാസ് അഹ്മദ്, യാസിർ ഷാ എന്നിവരാണ് ആദ്യ കാറ്റഗറിയിലുള്ളത്. രണ്ടാം കാറ്റഗറിയിൽ വഹാബ് റിയാസ്, അസ്‌ഹർ അലി, ഹാരിസ് സൊഹൈൽ, ഇമാമുൽ ഹഖ്, ആസാദ് ഷഫീഖ്, മുഹമ്മദ് അബ്ബാസ്, ഷദബ് ഖാൻ എന്നിവർക്കൊപ്പം ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിൻ്റെ മികവിൽ ഷഹീൻ അഫ്രീദിയും ഉൾപ്പെട്ടു. മുഹമ്മദ് ആമിർ, ഇമാദ് വാസിം, ഫഖർ സമാൻ തുടങ്ങിയവരൊക്കെ മൂന്നാം കാറ്റഗറിയിലാണ്.

കഴിഞ്ഞ ഒരു വർഷം നടത്തിയ പ്രകടനങ്ങളുടെ മികവിലാണ് പുതിയ പട്ടിക. മേല്പറഞ്ഞ 19 പേരിൽ നിന്നാവും പാക്കിസ്ഥാൻ്റെ അടുത്ത ഒരു കൊല്ലത്തിലേക്കുള്ള ടീമുകളിലേക്ക് പ്രവേശനം ലഭിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top