വിജയ് ദേവരകൊണ്ടയുടെ നായികയായി പ്രിയാ വാര്യർ എന്ന് റിപ്പോർട്ട്

തെന്നിന്ത്യയിലെ ഏറ്റവും പുതിയ സെൻസേഷനാണ് വിജയ് ദേവരകൊണ്ട. പെല്ലി ചൂപുലു എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയും അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ സ്റ്റാർഡം സെറ്റ് ചെയ്യുകയും ചെയ്ത വിജയ്ക്ക് ആരാധകരും ഏറെയാണ്. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ഡിയർ കൊമ്രേഡും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് വിജയുടെ പുതിയ ചിത്രത്തിലെ നായികയായി പ്രിയാ വാര്യർ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

വിജയ് ദേവരകൊണ്ടയുടെ കാരവനിൽ വിജയോടൊപ്പം പ്രിയ നിൽക്കുന്ന ചിത്രമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾക്ക് ആധാരം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രിയ പോസ്റ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച പ്രിയ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നുണ്ട്.

 

View this post on Instagram

 

Nuvvante naaku chala ishtam😋

A post shared by Priya Prakash Varrier💫 (@priya.p.varrier) onനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More