കാനഡ ടി-20 ലീഗിൽ വേതന പ്രശ്നം; പ്രതിഷേധവുമായി യുവിയുടെ ടീം അംഗങ്ങൾ

കാനഡ ഗ്ലോബൽ ടി-20 ലീഗിനു കല്ലുകടിയായി വേതന പ്രശ്നം. ശമ്പളം നൽകാൻ വൈകിയതിൽ ടീം അംഗങ്ങൾ പ്രതിഷേധിച്ചുവെന്ന് ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ നടന്ന മത്സരത്തിനു മുൻപായിരുന്നു താരങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് യുവിയുടെ ടൊറൻ്റോ നാഷണൽസും മോണ്ട്‌റിയല്‍ ടൈഗേഴ്‌സും തമ്മിലുള്ള മത്സരം നിശ്ചയിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് നടന്നത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്നും മത്സരത്തിനു പോകാനായി ബസില്‍ കയറാന്‍ ഇരു ടീമിന്റെയും താരങ്ങള്‍ വിസ്സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ ചില നടപടി ക്രമങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് മത്സരം താമസിച്ചതെന്നും ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നുമാണ് ലീഗ് അധികൃതരും ഫ്രാഞ്ചൈസി മാനേജ്‌മെന്റുകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. ഗ്ലോബൽ ടി-20 കാനഡയുടെ ട്വിറ്റർ ഹാൻഡിലിലും ഇത്തരത്തിൽ ഒരു അറിയിപ്പ് വന്നിരുന്നു.
മത്സരത്തിൽ യുവിയുടെ ടൊറൻ്റോ നാഷണൽസ് 35 റൺസിനു ജയിച്ചു. പരിക്കിനെത്തുടർന്ന് യുവരാജ് കളിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here