ബാണസുര സാഗർ ഡാം നാളെ തുറക്കും

ബാണാസുര സാഗർ ഡാം നാളെ തുറക്കും. നാളെ രാവിലെ 9.30ന് ഷട്ടർ തുറക്കും.

ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു. ഡാമുകളിലെ ശരാശരി ജലനിരപ്പ് 34 ശതമാനമാണെന്നും വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഡാമുകളിലെ ജലനിരപ്പ് അവലോകനം ചെയ്യാൻ മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയിൽ വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. വൈദ്യുതി ബോർഡിന്റെ 59 ഡാമുകൽൽ 17 ഡാമുകൾക്ക് മാത്രമാണ് ഗേറ്റുള്ളതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ഇതിൽ ചെറിയ ഡാമുകൾ നിയന്ത്രിതമായ രീതിയിൽ തുറന്നുവിട്ടിട്ടുണ്ട്. അഞ്ച് വലിയ ഡാമുകളിൽ ബാണാസുര സാഗറിൽ മാത്രമാണ് ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടുള്ളത്. ഇതു 773.9 ലേക്ക് എത്തിയാൽ മുന്നറിയിപ്പുകൾ നൽകി ഡാം തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ബാണാസുര ഡാം നിറയുന്നു; അടിയന്തര സഹായത്തിന് കൺട്രോൾ റൂം ആരംഭിച്ചു

മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടാലും ജലം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനു കഴിയും. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോൾ 30 ശതമാനം മാത്രമാണ്. ഡാമുകൾ തുറന്നുവിടേണ്ടിവന്നാൽ കൃത്യമായ മുന്നറിയിപ്പ് നൽകുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഡാമുകൾ സംബന്ധിച്ച് ഒരാശങ്കയും വേണ്ടെന്നാണ് ഉന്നതതല യോഗത്തിന്റെ നിലപാട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More