മഴ; എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച വൈകിട്ടോടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ഇന്ന് രാവിലെ ബാക്കി രണ്ട് ജില്ലകൾക്ക് കൂടി അവധി പ്രഖ്യാപിക്കുകയായിരുന്നു.
കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ ഓഗസ്റ്റ് 30-ലേക്കു മാറ്റി.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വയനാട് പല സ്ഥലങ്ങളിലും ഉരുൾപ്പൊട്ടലുണ്ടായി. ഈരാറ്റുപേട്ട അടുക്കത്തും ഉരുൾപ്പൊട്ടലുണ്ടായി. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here