Advertisement

ഉന്നാവ് പീഡനം; കുൽദീപ് സെൻഗറിനെതിരെ പോക്‌സോ ചുമത്തി

August 9, 2019
0 minutes Read

ഉന്നാവ് പീഡനക്കേസിൽ കുൽദീപ് സിംഗ് സെൻഗറിനെതിരെ പോക്‌സോ ചുമത്തി. ഡൽഹി തീസ് ഹസാരി കോടതിയാണ് സെൻഗറിനെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയത്.

ബിജെപിയിൽ നിന്നും പുറത്തായ സെൻഗറിനെതിരെ പോക്‌സോയ്ക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 120ബി), തട്ടിക്കൊണ്ടുപോകൽ (സെക്ഷൻ 363), വിവാഹത്തിനു നിർബന്ധിക്കൽ (സെക്ഷൻ 366), പീഡനം (സെക്ഷൻ 376) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഉന്നാവ് കേസിൽ കുൽദീപ് സിംഗ് സെൻഗാറിനെതിരായ പെൺകുട്ടിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ധർമേശ് ശർമ ഔദ്യോഗികമായി കുറ്റം ചുമത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top