ടി-20യിൽ ഒതുങ്ങേണ്ടയാളല്ല കൃണാൽ; അദ്ദേഹത്തെ ഏകദിനത്തിലും കളിപ്പിക്കണമെന്ന് ലക്ഷ്മൺ

വിൻഡീസിനെതിരായ ടി-20 പരമ്പരയിൽ മാൻ ഓഫ് ദി സീരീസായ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ പുകഴ്ത്തി മുൻ താരം വിവിഎസ് ലക്ഷ്മൺ. ടി-20യിൽ ഒതുങ്ങിപ്പോകേണ്ട ഒരു താരമല്ല കൃണാൽ എന്നും ഏകദിനങ്ങളിൽ കൂടി അദ്ദേഹത്തെ പരിഗണിക്കണമെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.
ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലാണ് കൃണാലിനെ പിന്തുണച്ച് ലക്ഷ്മണ്‍ രംഗത്തു വന്നത്. വളരെ മികച്ച താരങ്ങളിലൊരാളാണ് കൃണാല്‍. ഏകദിനത്തിലും അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹം. ആറാം നമ്പറില്‍ ബാറ്റിങിന് ഇറക്കാവുന്ന കൃണാലിനെ ബൗളിങിലും ഇന്ത്യക്ക് ഉപയോഗിക്കാനാവുമെന്നും ലക്ഷ്മണ്‍ കുറിച്ചു.
യുവതാരങ്ങളുടെ മിന്നുന്ന പ്രകടനം സീനിയര്‍ താരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ആശ്വാസം നല്‍കുക. എല്ലായ്‌പ്പോഴും ഭുവിയെയും ബുംറയെയും മാത്രം ആശ്രയിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ലെന്നും ലക്ഷ്മണ്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here