പ്രളയക്കെടുതി; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെ ഏകോപനം; വീഡിയോ

സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ ഏകോപന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്തെക്കെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെന്നോ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ സാധാരണക്കാർക്ക് അറിയണമെന്നില്ല. പ്രളയക്കെടുതിയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് ജനങ്ങൾക്കാവശ്യമായ കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ട്വന്റിഫോർ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അലക്‌സ് റാം മുഹമ്മദ്.
കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ഏകോപിപ്പിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് ഇവിടെയുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നതും ഏകോപിപ്പിക്കുന്നതും. പൊലീസ്, വ്യോമ, നാവിക, കരസേനയുടെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ എത്തിയിട്ടുണ്ട്.
എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ജില്ലാ ഭരണകൂടം ദുരന്തനിവാരണ അതോറിറ്റിയിൽ വിളിച്ച് അറിയിക്കുകയാണ് ചെയ്യുന്നത്.ഇവിടെ നിന്നുമാണ് തീരുമാനമുണ്ടാകുക. ഏതൊക്കെ സേനയെ എവിടെയൊക്കെ അയക്കണമെന്നത് സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നു. ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നേരിട്ട് വിളിച്ചു പറയാനും അവസരം ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here