ഇടുക്കിയില്‍ നാളെ ഓറഞ്ച് അലേർട്ട്

മൂന്ന് ദിവസത്തെ കനത്ത മഴക്ക് ശേഷം ഇടുക്കി ശാന്തമാകുന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ജില്ലയിൽ രണ്ടിടത്ത് ഉരുൾ പൊട്ടലും മണ്ണിടിച്ചിലും . ജില്ലയില്‍ നാളെ ഓറഞ്ച് അലേർട്ട്
വരും മണിക്കൂറില്‍ മഴ കുറയുകയാണെങ്കിൽ തുറന്നിരിക്കിന്ന ഡാമുകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കും. മലങ്കര ഡാമിന്റെ ഷട്ടറുകൾ മുപ്പത് സെ മി ആയി താഴ്ത്തിയിട്ടുണ്ട്. പ്രധാന അണക്കെട്ടുകാളായ മുല്ലപെരിയാർ, ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴിക്കിലും കുറവുണ്ട്. കുമളി അട്ടപ്പള്ളത്ത് വൻ ഉരുൾപൊട്ടലിൽ ഏക്കറു കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ആളപായമില്ല.
മുതിയാൻമല കയ്പ റോഡിനു സമീപം മണ്ണിടിഞ്ഞു. മൂന്നാര്‍ എംആര്‍എസ് സ്‌കൂളില്‍ നിന്ന് കാണാതായ മുഴുന്‍ കുട്ടികളും സരക്ഷിതരായി വീടുകളിലെത്തി. പെരിയവാര പാലം തകർന്നതോടെ മറയൂരിലേക്കുള്ള ഗതാഗതം ഇപ്പോഴും തടസപെട്ടിരിക്കുകയാണ്. മാങ്കുളം മൂന്നാർ പാത ഉൾപെടെ ഗതാഗത തടസ്സം നിലനിന്നിരുന്ന മറ്റു പ്രധാനപാതകൾ സഞ്ചാരയോഗ്യമായി. വെള്ളം കയറിയ വണ്ടിപെരിയാർ, മൂന്നാർ, ഏലപ്പാറ പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമായാണ് പുരോഗമിക്കുന്നത് ദേവികുളം തഹസിൽദാർ അറിയിച്ചു
20 ദുരിതാശ്വാസ ക്യാമ്പുകളിലായി 1054 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന ദേവികുളത്തും, മൂന്നാറും ക്യാമ്പ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here