വീട്ടിൽ ഏതു നേരവും വെള്ളം കയറാം; പുരസ്കാര നിറവിലും ഭീതിയോടെ നടി സാവിത്രി

ദേശീയ പുരസ്കാര നിറവിലും ഭീതിയോടെ നടി സാവിത്രി. താമസിക്കുന്ന വീട്ടിൽ ഏതു നേരവും വെള്ളം കയറാമെന്ന ഭീതിയിലാണ് സാവിത്രി കഴിയുന്നത്. അതുകൊണ്ട് തന്നെ പുരസ്കാര നേട്ടം മനസ്സു നിറഞ്ഞ് ആഘോഷിക്കാൻ സാവിത്രിക്ക് സാധിക്കുന്നില്ല. വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിൽ മറ്റെവിടേക്കെങ്കിലും മാറാൻ തയ്യാറായി ഇരിക്കുകയാണ് സാവിത്രി.

കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്. സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. തുടർന്ന് അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തിയതോടെയാണ് പുരസ്കാരം ലഭിച്ചുവെന്ന വാർത്ത സാവിത്രി വിശ്വസിച്ചത്. പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു.

മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്ന് സാവിത്രി വ്യക്തമാക്കി. വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാമ്പിലേക്കാ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും. മകന്‍ സുനീഷിനൊപ്പമാണ് സാവിത്രിയുടെ താമസം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top