Advertisement

സുരേഷ് റെയ്നയ്ക്ക് ശസ്ത്രക്രിയ; ആറാഴ്ച വിശ്രമം വേണ്ടി വരുമെന്ന് സൂചന

August 10, 2019
Google News 5 minutes Read

ഇന്ത്യൻ താരം സുരേഷ് റെയ്നയ്ക്ക് ശസ്ത്രക്രിയ. ആംസ്റ്റർഡാമിൽ വെച്ച് കാൽമുട്ടിൽ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ ബിസിസിഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കു വെച്ചത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിൽ വിശ്രമിക്കുന്ന റെയ്നയുടെ ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. താരത്തിന് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് സൂചന.

ശസ്ത്രക്രിയയെത്തുടർന്ന് റെയ്നയ്ക്ക് സീസണിലെ ഒട്ടേറെ മത്സരങ്ങൾ നഷ്ടമാകും. കഴിഞ്ഞ ഐപിഎൽ സീസണിനിടെയാണ് റെയ്നയ്ക്ക് പരിക്കേറ്റത്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ റെയ്ന ഐപിഎല്ലിനു ശേഷം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. 2018 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനമാണ് അവസാനം കളിച്ച അന്താരാഷ്ട്ര മത്സരം. 2010 നു ശേഷം ടെസ്‌റ് മത്സരങ്ങളും കളിച്ചിട്ടില്ല.

ഇന്ത്യയ്ക്കു വേണ്ടി റെയ്‌ന 226 ഏകദിനങ്ങളും 72 ട്വന്റി – ട്വന്റിയും 18 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here