Advertisement

രോഹിത്ത് ശര്‍മ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന; മികച്ച ബാറ്റര്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രകടനം മെച്ചപ്പെടുത്തും

January 27, 2025
Google News 2 minutes Read
Suresh Raina and Rohit Sharma

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും ഫോം കണ്ടെത്താനാകാതെ വിമര്‍ശന ശരങ്ങളേറ്റ് വാങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മക്ക് പിന്തുണയുമായി ടീം ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. രോഹിത്തിന് കുറ്റമറ്റ സാങ്കേതിക വിദ്യയുണ്ടെന്നും ഫോം വീണ്ടെടുക്കാനായാല്‍ അദ്ദേഹത്തിനോട് സാമ്യപ്പെടുത്താന്‍ കഴിയുന്ന ബാറ്റര്‍ നിലവില്‍ ലോകത്തില്ലെന്നും സുരേഷ് റെയ്‌ന പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ‘സ്റ്റാര്‍ നഹി ഫാര്‍ ഷോ’യില്‍ സംസാരിക്കുകയായിരുന്നു റെയ്ന. 37-കാരനായ ഏകദിനത്തില്‍ അദ്ദേഹം മികച്ച റണ്‍ വേട്ടക്കാരനാണ്. 265 ഏകദിനങ്ങളില്‍ 31 സെഞ്ച്വറികള്‍ക്കൊപ്പം 49.16 ശരാശരിയില്‍ 10866 റണ്‍സും വലംകൈയ്യന്‍ ഓപ്പണര്‍ നേടിയിട്ടുണ്ട്. 2023-ല്‍ 400-ലധികം റണ്‍സ് സ്വന്തം പേരിലാക്കി മികച്ച ഏകദിന ക്രിക്കറ്ററായിരുന്നു രോഹിത്ത്. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലം തുടര്‍ന്ന് വരുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത്ത് ശര്‍മ്മ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 20-ന് ദുബായില്‍ ബംഗ്ലാദേശിനെതിരെയാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യപോരാട്ടം.

Story Highlights: Suresh Raina praises Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here