Advertisement

വടക്കൻ കേരളം ഇരുട്ടിൽ; വൈദ്യുതി ബന്ധം പൂർണമായും നിലച്ചു

August 10, 2019
Google News 1 minute Read

കേരളത്തിൽ പ്രളയം ഏറ്റവും അധികം ബാധിച്ച വടക്കൻ കേരളത്തിൽ വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. കക്കയം പവർ ഹൗസിന്റെ മുകളിൽ വലിയ ഉരുൾപൊട്ടലുണ്ടായത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രദേശത്ത് ജനവാസമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

ജനറേറ്റർ, ട്രാൻസ്‌ഫോമർ ഉൾപ്പെടെ എല്ലാ യന്ത്രസാമഗ്രികളും തകർന്ന നിലയിലാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലകൾ എല്ലാം ഇരുട്ടിലായി. വൈദ്യുതി ബന്ധം പൂർവ സ്ഥിതിയിലാക്കാൻ സമയം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കർണാടകയിൽ നിന്നും ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമവും നടന്നു വരികയാണ്.

മലബാറിലെ തിരുവഞ്ചിപ്പുഴ, ചാലിയാർ, കുറ്റ്യാടി പുഴയിൽ ഉൾപ്പെടെ ഒഴുക്ക് ശക്തമായിരിക്കുകയാണ്. പ്രദേശത്തുള്ളവർ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഉരുൾപൊട്ടലും വെള്ളപൊക്കവും ജനജീവിതം ദുസഹമാക്കിയതിനിടെ വൈദ്യുതി ബന്ധവും ഇല്ലാതായിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ ഉൾപ്പെടെ സാരമായി ബാധിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here