ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈനയിൽ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാംഗ് പ്രവിശ്യയിൽ മരിച്ചവരുടെ എണ്ണം 28 ആയി. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സർക്കാർ നിയന്ത്രിത മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ലെകിമയുടെ സംഹാരതാണ്ഡവത്തിൽ ആയിരക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം താത്കാലികമായി തടസപ്പെട്ടു. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കടലാക്രമണത്തിൽ തീരപ്രദേശത്തെ കെട്ടിടങ്ങൾ ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഒരു നദിയിലേക്ക് മണ്ണ് വീഴുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ വെള്ളം കെട്ടി നിൽക്കുകയും പിന്നീട് ഈ മൺതിട്ട പൊളിച്ച് വെള്ളം ഒഴുകുകയും ചെയ്തു. വളരെ പെട്ടെന്നുണ്ടായ ഈ ദുരന്തത്തിൽ രക്ഷപ്പെടാൻ അവസരം ലഭിക്കുന്നതിനു മുൻപ് തന്നെ വെള്ളം ശക്തിയായി ഒഴുകുകയും ആളുകൾ മരണമടയുകയും ചെയ്തു. 10 മിനിട്ടുകൾക്കുള്ളിൽ വെള്ളം ഉയർന്നത് 10 മീറ്ററോളമാണെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here