​മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണൻ-അർജുനൻ കൂട്ടുകെട്ട് പോലെ; ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിൻ്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്. ചെ​ന്നൈ​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ര​ജ​നി​കാ​ന്ത് നിലപാട് വ്യക്തമാക്കിയത്.

കശ്മീർ ദൗ​ത്യ​ത്തി​ൽ അ​മി​ത് ഷായ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പാ​ർ​ല​മെ​ന്‍റി​ൽ താ​ങ്ക​ളു​ടെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നെ​യും അ​ർ​ജു​ന​നെ​യും പോ​ലെ​യാ​ണ്. എ​ന്നാ​ൽ ഇ​വ​രി​ൽ ആ​രാ​ണ് കൃ​ഷ്ണ​നെ​ന്നും അ​ർ​ജു​ന​നു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല, അ​വ​ർ​ക്കു ​മാ​ത്ര​മേ ഇ​ത് അ​റി​യു​ക​യു​ള്ളു​വെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top