അമ്മാമ്മയും കൊച്ചുമോനും വീണ്ടുമെത്തി, ഒപ്പം പ്രളയപുത്രൻ സുബ്ഹാനും; വീഡിയോ

വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും ഇത്തവണ എത്തിയിരിക്കുന്നത് മാതാപിതാക്കൾക്ക് സന്ദേശവുമായാണ്. ഒപ്പം ഒരു കുഞ്ഞ് അതിഥിതാരവുമുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഹെലികോപ്റ്ററിൽ പറന്ന് നേവി ഹോസ്പിറ്റലിൽ പിറന്നുവീണ സുബ്ഹാനാണ് ആ കൊച്ചു താരം.

തങ്ങളുടെ പുതിയ വീഡിയോയിലൂടെ കുഞ്ഞുമക്കളെ എത്ര കരുതലോടെ നോക്കണമെന്ന് പറഞ്ഞു തരികയാണ് അമ്മാമ്മയും കൊച്ചുമോനും. ഒരു ഭിക്ഷക്കാരിയുടെ കൈയിൽ കുഞ്ഞിനെ കിട്ടുന്നതും അതിൽ അമ്മാമ്മയും കൊച്ചുമോനും ഇടപെടുന്നതുമാണ് വീഡിയോയിൽ. കൈയിൽ കുഞ്ഞുമായി ഭിക്ഷതേടി വീട്ടിലെത്തുന്ന പ്രായമായ സ്ത്രീയെ അമ്മാമ്മ സംശയം തോന്നി ചോദ്യം ചെയ്യുന്നു. കൊച്ചു മകനെ വിളിച്ച് കാര്യം പറയുമ്പോഴേക്കും കുഞ്ഞിനെ അവരുടെ കൈയിൽ നൽകി ആ സ്ത്രീ രക്ഷപെടുകയാണ്. ഇതിൽ അമ്മാമ്മയും കൊച്ചുമകനും എങ്ങനെ ഇടപെടുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് അമ്മാമ്മയ്ക്കും കൊച്ചുമകനുമുള്ളത്. എൺപത്തിയഞ്ചിലും പ്രസരിപ്പും ചുറുചുറുക്കും കാത്തു സൂക്ഷിക്കുന്ന മേരി ജോസഫ് മാമ്പിള്ളിയാണ് ഈ വൈറൽ അമ്മാമ്മ. എറണാകുളം ചിറ്റാറ്റുകര സ്വദേശിയാണ് മേരി. ജിൻസനാണ് അമ്മാമ്മയെ വൈറലാക്കിയ കൊച്ചു മകൻ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More