കവളപ്പാറയിൽ തിരച്ചിലിന് സൈന്യം; ഇനി കണ്ടെത്താനുള്ളത് 54 പേരെ

കനത്തമഴയിൽ ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ തിരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് എത്തിയത്. ഇവർ പ്രാഥമിക തിരച്ചിൽ പൂർത്തിയാക്കി കൂടുതൽ നടപടികളിലേക്ക് കടന്നെന്നാണ് വിവരം. കവളപ്പാറയിൽ ഇതുവരെ ഒൻപതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇവിടെ ഇനിയും 54 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരങ്ങൾ. 20ലധികം കുട്ടികളും കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, പ്രദേശവാസികളിൽ ചിലർ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തിരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തിരച്ചിലിനിടെ വീണ്ടും ഉരുൾപൊട്ടലുകൾ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here