Advertisement

ഇടുക്കിയിൽ 37 ശതമാനം; പമ്പയിൽ 51 ശതമാനം: പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പുറത്തു വിട്ട് കെഎസ്ഇബി

August 11, 2019
Google News 1 minute Read

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് പുറത്തു വിട്ട് കെഎസ്ഇബി. പല അണക്കെട്ടുകളിലെയും ജലനിരപ്പിനെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി ഫേസ്ബുക്ക് പേജിലൂടെ കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടത്.

ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്. കക്കി ഡാമിൽ 34 ശതമാനം വെള്ളവും പമ്പയിൽ 51 ശതമാനവും വെള്ളവുമുണ്ട്. ഷോളയാർ-47 ശതമാനം, ഇടമലയാർ-44 ശതമാനം, കുണ്ടള-39 ശതമാനം, മാട്ടുപ്പെട്ടി-27 ശതമാനം എന്നിങ്ങനെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ്.

കഴിഞ്ഞ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് വിശദീകരിച്ചും കെഎസ്ഇബി ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here