വയനാട്ടിലെ ക്യാമ്പുകൾ ദുരിതപൂർണം; ആവശ്യത്തിന് സഹായമെത്തുന്നില്ല; ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ല. മിക്ക ക്യാമ്പുകളും ദുരിതപൂർണമാണ്. ക്യാമ്പുകളിൽ ആവശ്യമായ സഹായമൊരുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനുൾപ്പെടെ രംഗത്തുള്ള ജസ്റ്റിൻ സാബു പറയുന്നു. വയനാട്ടുകാരെ എല്ലാവരും അവഗണിക്കുകയാണ്. പ്രാദേശിക സഹായമല്ലാതെ മറ്റു ജില്ലകളിൽ നിന്നും സഹായം ലഭിക്കുന്നില്ലെന്നും ജസ്റ്റിൻ സാബു പറഞ്ഞു.

മാനന്തവാടിയിൽ കളക്ഷൻ പോയിന്റുപോലുമില്ല. കൈയിൽ കരുതിയ വസ്ത്രങ്ങൾ മാത്രമാണ് മിക്കവരുടേയും കൈയിൽ ഉള്ളത്. ക്യാമ്പുകളിൽ പലരും പ്രയാസങ്ങൾ നേരിടുന്നുണ്ട്. എന്തെങ്കിലും പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല വയനാട്ടിലെ ജനങ്ങൾ. പലരും സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇത്ര ദുരിതമനുഭവിക്കുമ്പോഴും ക്യാമ്പുകളേക്കാൾ മെച്ചം സ്വന്തം വീടുകളാണെന്ന് തോന്നിയതുകൊണ്ടാണ് ജനങ്ങൾ മടങ്ങുന്നതെന്നും ജസ്റ്റിൻ സാബു പറഞ്ഞു. വയനാട്ടിൽ നിന്നുമുള്ള വാർത്തകൾ പലതും പുറത്തേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കനത്തമഴ ഏറ്റവും അധികം ദുരിതം വിതച്ചത് വയനാട്ടിലാണ്. മേപ്പാടി പുത്തുമലയിൽ ഉണ്ടായ ഇരുൾപൊട്ടലിൽ നൂറ് ഏക്കറോളം പാടി നശിച്ചു. ഇവിടെ കുടുങ്ങിയവരെ ഇനിയും പുറത്തെത്തിച്ചിട്ടില്ല. പുത്തുമലയിൽ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ആകെ പത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഴയ്ക്ക് അൽപം ശമനം വന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

വയനാട്ടിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ

മാനന്തവാടി സബ് കളക്ടറുടെ ഓഫീസ് പുറപ്പെടുവിച്ച അറിയിപ്പ്

പായ-15000

കമ്പിളിപുതപ്പ്-25000

അടിവസ്ത്രങ്ങൾ-20000(പുരുഷന്മാർ), 20000 (സ്ത്രീകൾ), 20000 (കുട്ടികൾ)

മുണ്ട്-20000

നൈറ്റി-20000

കുട്ടികളുടെ വസ്ത്രങ്ങൾ-20000

ഹവായ് ചെരിപ്പുകൾ- 20000 (മുതിർന്നവർക്ക്), 10000 (കുട്ടികൾക്ക്)

സാനിറ്ററി നാപ്കിൻ-12000

സോപ്പ്-10000

ഡെറ്റോൾ-1000 ലിറ്റർ

സോപ്പ് പൗഡർ -10000 പാക്കറ്റ്‌സ്

ബ്ലീച്ചിംഗ് പൗഡർ-10 ടൺ

ക്ലോറിൻ-8 ടൺ

ബിസ്‌ക്കറ്റ്

അരി-70 ടൺ

പഞ്ചസാര- 10 ടൺ

ചെറുപയർ-5 ടൺ

പരിപ്പ്-5 ടൺ കടല-5 ടൺ

കടല-5 ടൺ

വെളിച്ചെണ്ണ-3 ടൺ

ലൈഫ് ജാക്കറ്റ്-150

ലൈഫ് ബോയ്-50

ഗ്ലൗസ്- 500

ഗം ബൂട്ട്‌സ്-500

വിവരങ്ങൾക്ക് ബന്ധപ്പെടുക- ശ്രീമതി സിതാര- 9061742901നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More