Advertisement

‘രാത്രിയെ പകലാക്കി അധ്വാനിക്കുകയാണ്; ഓഫീസിൽ വിളിച്ച് തെറി പറയരുത്’: അപേക്ഷയുമായി കെഎസ്ഇബി

August 11, 2019
Google News 1 minute Read

വൈദ്യുതി മുടങ്ങിയാൽ ഓഫീസിൽ തുടർച്ചയായി വിളിച്ച് ചീത്ത പറയരുതെന്ന് കെഎസ്ഇബി. സ്വന്തം ജീവൻ പോലും പണയം വെച്ച് ജീവനക്കാർ അത്യധ്വാനം ചെയ്യുകയാണെന്നും സഹകരിക്കണമെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ KSEB ജീവനക്കാർ …

ദയവായി KSEB ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക…..

വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ സഹായിക്കുക…
9496 010 101

വൈദ്യുതി തടസം help line

1912 / 0471-2555544

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here