കൊച്ചിയിൽ നിന്ന് മൂന്നു ട്രെയിനുകൾ; ഷൊർണ്ണൂർ വരെ മാത്രം സർവീസ്

train

സംസ്ഥാനത്ത് മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. എറണാകുളത്തു നിന്നും ഇന്ന് മൂന്നു ട്രെയിനുകൾ സർവീസ് നടത്തു. രണ്ട് ട്രെയിനുകൾ ഷൊർണ്ണൂർ വരെയും ഒരു ട്രെയിൻ തൃശൂർ വരെയുമാണ് സർവീസ് നടത്തുക.

ജനശതാബ്ദി, ഏറനാട്, വേണാട് ട്രെയിനുകളാണ് എറണാകുളത്തു നിന്നും സർവീസ് നടത്തുക. ഏറനാട് രാവിലെ 10 മണിക്കും വേണാട് 10.15നുമാണ് സർവീസ് നടത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം മാത്രമേ മറ്റ് സർവീസുകളെപ്പറ്റി വ്യക്തതയുണ്ടാവൂ.

കായംകുളത്തേക്ക് ഒരു പാസഞ്ചർ ഇന്ന് 10.10നും സർവീസ് നടത്തും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top