തിരുവനന്തപുരത്ത് യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

തിരുവനന്തപുരത്ത് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കളക്ഷൻ ബോർഡ് ആരംഭിച്ചു. ഭാരത് ഭവനുമായി ചേർന്നാണ് കളക്ഷൻ ബോർഡ് ആരംഭിച്ചത്. തൈക്കാട് ഭാരത് ഭവനിൽ ആരംഭിച്ചിരിക്കുന്ന കളക്ഷൻ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നത്. 100 കണക്കിന് കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് പ്രവർത്തകരും രംഗത്തുണ്ട്.
തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ചിട്ടുളള കളക്ഷൻ സെന്ററിൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച സാധനങ്ങൾ പാക്ക് ചെയ്യുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു, മെമ്പർ സെക്രട്ടറി ആർ എസ് കണ്ണൻ, ജില്ലാ ഓഫീസർ ചന്ദ്രിക, തിരുവനന്തപുരം ജില്ലാ കോഓർഡിനേറ്റർ എ എൻ അൻസാരി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
അൻസാരി- 90375 21894 9946593540
ഡയസ്നോൺ- 8547119576
ആര്‍ എസ് കണ്ണൻ- 9495569036
ചന്ദ്രിക- 9496260067
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here