മഴയും മണ്ണിടിച്ചിലും; സംസ്ഥാനത്ത് 15 ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി

മഴയും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും ഇന്നും റദ്ദാക്കി. 15 ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്നു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. രണ്ട് ട്രെയനുകളുടെ സമയം പുന:ക്രമീകരിച്ചു.
മഴയും ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതും കാരണം ഇന്നും പല ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്നും പുറപ്പെടേണ്ട 15 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. ധന്‍ബാദ്-ആലപ്പുഴ, യശ്വന്ത്പുര്‍-കൊച്ചുവേളി ഗരീബ്രഥ്, ഓഖ-എറണാകളും ദ്വൈവാര എക്സ്പ്രസ്, രപ്തി സാഗര്‍ വീക്ക്ലി എക്പ്രസ്, ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യനഗരി, കൊച്ചുവേളി-ഹൈദരാബാദ് സ്പെഷ്യല്‍ ട്രെയിന്‍, വെസ്റ്റ് കോസ്റ്റ് മാംഗ്ലൂര്‍ എക്സ്പ്രസ്, നിസാമുദ്ദീന്‍- തിരുവനന്തപുരം എക്പ്രസ്, കേരള എക്സ്പ്രസ്, ഡെറാഡൂണ്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ്, രപ്തിസാഗര്‍-എറണാകുളം എക്സ്പ്രസ്, സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസ്, ചെന്നെ എഗ്മോര്‍-സേലം സൂപ്പര്‍ഫാസ്റ്റ്, നാളെ സര്‍വീസ് നടത്തേണ്ട ചെന്നെ-എഗ്മോര്‍ എസ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
മാംഗ്ലൂര്‍ സെന്‍ട്രല്‍- ചെന്നെ മെയില്‍ മാംഗ്ലൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി. കോഴിക്കോട-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയിലും എറണാകുളം-പാറ്റ്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എണറാകുളത്തിനും ഈറോഡിനും ഇടയിലും സര്‍വീസ് റദ്ദാക്കി. ചെന്നെ-മാംഗ്ലൂര്‍, തിരുനെല്‍വേലി-ദാദര്‍ ചാലക്യ എക്സ്പ്രസ് എന്നിവയുടെ സമയം പുന:ക്രമീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here