സംസ്ഥാനത്ത് മലബാര്‍ മേഖല ഒഴികെ ഉള്ള ഇടങ്ങളിലേക്ക് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു

സംസ്ഥാനത്ത് മലബാര്‍ മേഖലയിലേയ്‌ക്കൊഴികെയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. ബംഗലൂരു ,ഡല്‍ഹി തുടങ്ങിയ ദീര്‍ഘ ദൂര ട്രെയിനുകള്‍ പാലക്കാട് വഴി സര്‍വീസ് തുടങ്ങി. അതേ സമയം വെള്ള ക്കെട്ട് കാരണം ആലപ്പുഴ ചങ്ങനാശേരി റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്.

ട്രാക്കിലേയ്ക്ക് മരങ്ങള്‍ വീണു കിടന്നതും മണ്ണിടിച്ചിലും കാരണം നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ ഗതാഗതം രാവിലെ 10 മണിയോടെയാണ് പുനരാരംഭിച്ചത്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രാവിലെ 11 മണിയോടെ ദീര്‍ഘ ദൂര സര്‍വ്വീസുകളും ആരംഭിച്ചു.ബംഗ്ലൂരൂ വിലേയ്ക്കായിരുന്നു ആദ്യ ട്രെയിന്‍. തൊട്ട് പുറക്കേ ദില്ലിയിലേക്ക് വിശാഖ പട്ടണത്തേയ്ക്കുമെല്ലാം ട്രെയിന്‍ ഉണ്ടാക്കുമെന്ന അറിയിപ്പും സതേണ്‍ റെയില്‍വെ നടത്തി.

അതേ സമയം മലബാര്‍ മേഖലയിലേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കു ക യാ ണ്. ഇതിനഹടെ മൈസൂര്‍ കോഴിക്കോട് ദേശീയ പാതയിലെ റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതം പുന സ്ഥാപിച്ചു. മലബാറിലെ ചിലയിടങ്ങളിലിപ്പോഴും ഗതാഗതം സാധ്യമല്ല. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വെള്ളക്കെട്ട് കാരണം ഗതാഗത തടസം തുടരുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More