പ്രളയബാധിതർക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി

പ്രളയമേഖലയിൽ സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. പ്രളയബാധിതർക്ക് മൂന്നുമാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്നും അധിക ധാന്യത്തിനായി കേന്ദ്രത്തിന് കത്തയച്ചതായും ഭക്ഷ്യമന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പാഠപുസ്തകങ്ങൾ നഷ്ടമായ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here