തൃശൂർ വെങ്കിടങ്ങിൽ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് വീട്ടമ്മ മരിച്ചു

തൃശൂർ വെങ്കിടങ്ങ് പൊണ്ണമുത പാടശേഖരത്തിൽ ഒഴുക്കിൽപ്പെട്ട് വീട്ടമ്മ മരിച്ചു. പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട റസിയയുടെ ഭർത്താവ് നാസർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 88 ആയി. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63 പേർ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്.
Read Also; പെരും പ്രളയ കാലത്തെ പെരും നുണകളെ പൊളിച്ചടുക്കി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. ഇനി എട്ട് പേരെയാണ് ഇവിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്താനുള്ളത്. ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തുകയാണ്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ആദ്യം വയനാട്ടിലെ മേപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി തുടർന്ന് കളക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here