Advertisement

എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളിൽ ഇന്നും മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു

August 13, 2019
Google News 1 minute Read

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Read Also; ‘എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം, സർക്കാർ ഒപ്പമുണ്ട്’; പൂർണപിന്തുണയുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 88 പേരാണ് മരിച്ചത്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63 പേർ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഒരിഞ്ച് വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.

Read Also; നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

അതേ സമയം നേരിയ തോതിൽ മാത്രമാണ് വെള്ളം തുറന്നു വിടുന്നതെന്നും നെയ്യാറിന്റെ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും കളക്ടർ അറിയിച്ചു. നിലവിൽ സംഭരണ ശേഷിയുടെ 85 ശതമാനം ജലമാണ് നെയ്യാർഡാമിലുള്ളത്. 84.75 മീറ്ററാണ് നെയ്യാർ ഡാമിന്റെ സംഭരണ ശേഷി. 82.12 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here