‘എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം, സർക്കാർ ഒപ്പമുണ്ട്’; പൂർണപിന്തുണയുമായി മുഖ്യമന്ത്രി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാകും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയം നാടിനാകെ വലിയ പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവരിൽ വീട് പൂർണമായും ഭാഗീകമായും നഷ്ടപ്പെട്ടവരുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുണ്ട്. വലിയൊരു ദുരന്തം നേരിടേണ്ടി വന്നവരാണ് നമ്മൾ. കേരളം വീണ്ടെടുക്കുന്നതിനിടെയാണ് വീണ്ടും ഒരു ദുരന്തം ഉണ്ടായിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More