പ്രളയക്കെടുതിയിൽ ആശങ്കയും പിന്തുണയും അറിയിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോസു

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ താരങ്ങളിൽ ക്ലബിനോടും ആരാധകരോടും ഏറെ അടുപ്പം കാണിക്കുന്നയാളാണ് സ്പാനിഷ് മിഡ്ഫീൽഡർ ഹോസു കുറായിസ്. ക്ലബ് വിട്ടെങ്കിലും തൻ്റെ സ്നേഹം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോൾ കേരളം കടന്നു പോകുന്ന പ്രളയക്കെടുതിയിൽ ആശങ്കയും പിന്തുണയുമറിയിച്ച ഹോസു മലയാളികളോടുള്ള തൻ്റെ സ്നേഹം വീണ്ടും പ്രകടിപ്പിച്ചു.

തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഹോസു സാന്ത്വനവുമായി എത്തിയത്. ‘കേരളത്തിലെ എല്ലാ ആളുകളും മൺസൂൺ മഴയിൽ സുരക്ഷിതരായി ഇരിക്കുക. നിങ്ങളും കുടുംബവും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് കരുതുന്നു’- ഹോസു കുറിച്ചു. ഹോസുവിൻ്റെ ട്വീറ്റ് ഒട്ടേറെ ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

2015 മുതൽ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ താരമാണ് ഹോസു. ബാഴ്സയുടെ യൂത്ത് സിസ്റ്റമായ ലാ മാസിയയിലൂടെ കളി പഠിച്ച ഹോസു നിലവിൽ ഫിന്നിഷ് ക്ലബ് ലഹിതിയിലാണ് കളിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More