Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെ രാഷ്ട്രീയ പാർട്ടികൾ നിരുത്സാഹപ്പെടുത്തണമെന്ന് കോടിയേരി

August 13, 2019
1 minute Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ ഉണ്ടെങ്കിൽ അതാത് പാർട്ടികൾ അവരെ നിരുത്സാഹപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ദുരിത ബാധിതരെ സഹായിക്കാനായുള്ള സിപിഐഎം ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കോടിയേരി.

Read Also; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്നസെന്റ്

വ്യാജ പ്രചരണങ്ങൾക്ക് അൽപ്പായുസ് മാത്രമേയുള്ളൂവെന്നും  ഇത്തരം പ്രചാരണങ്ങളെ ജനം  തള്ളിക്കളഞ്ഞതിന് തെളിവാണ് തിരുവന്തപുരത്തെ ദുരിതാശ്വാസ പ്രവർത്തനമെന്നും കോടിയേരി പറഞ്ഞു. ആഗസ്റ്റ് 18 വരെനടക്കുന്ന സിപിഐഎമ്മിന്റെ ഫണ്ട് ശേഖരണത്തിന് ശേഷം സമാഹരിച്ച തുക എത്രയെന്ന് പ്രസിദ്ധീകരിക്കും. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിരിക്കുന്ന തുക അതാത് പ്രദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കും.അവിടെ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയെന്നും കോടിയേരി പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top