പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകളിൽ സൗജന്യ കണക്ഷൻ; കെഎസ്ഇബിയുടെ കൈത്താങ്ങ്

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കെഎസ്ഇബി. പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത് നൽകുമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കനത്തമഴയിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. വടക്കൻ കേരളത്തിലുള്ളവരാണ് ഏറ്റവും അധികം ദുരിതമനുഭവിച്ചത്. മേപ്പാടിയിലും കവളപ്പാറയിലുമുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പലർക്കും കിടക്കാൻ ഇടമില്ല. മിക്കവരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് 88 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളം കയറി ഒന്നിൽ നിന്നും ജീവിതം തുടങ്ങേണ്ടി വരുന്നവർക്ക് കെഎസ്ഇബിയുടെ സേവനം വലിയ താങ്ങാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here