പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തിയ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടി സംപ്രക്ഷേണം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തിയ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടി സംപ്രക്ഷേണം ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ മോദി തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സ് ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
വന്യ മൃഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റിലെ ദേശീയ ഉദ്യാനത്തിലൂടെയായിരുന്നു യാത്ര. കൊടും വനത്തിലൂടെ കാല്‍നടയായി താണ്ടിയത് എട്ട് കിലോമീറ്റര്‍. പിന്നെ കുട്ടവഞ്ചിയില്‍ പുഴ കടന്നു കൊടും കാടും പുഴയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. സാഹസിക യാത്ര തുടങ്ങിയത് മുതല്‍ അവസാനിക്കും വരെ മോദി മുഖത്ത് പുഞ്ചിരി സൂക്ഷിച്ചു. ഇടയ്ക്ക് അവതാരകനൊപ്പം ഒരു സെല്‍ഫി എടുക്കാനും മറന്നില്ല.
പോയ 18 വര്‍ഷക്കാലത്തിലെ ആദ്യ അവധിക്കാലം എന്നാണ് മോദി യാത്രയെ വിശേഷിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഒരു മണിക്കൂര്‍ നീണ്ട പരിപാടി 180 രാജ്യങ്ങളില്‍ സംപ്രക്ഷണം ചെയ്തു. പുല്‍വാമ ഭീകാരാക്രമണം നടന്ന ദിവസങ്ങളിലാണ് പരിപാടിയുടെ ചിത്രികരണം നടന്നതെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെയടക്കം വിമര്‍ശനങ്ങള്‍ മോദിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here