‘പ്രളയ ബാധിത മേഖലകളിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞു; കർച്ചവ്യാധികൾ നേരിടാൻ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജം’ : മന്ത്രി കെകെ ഷൈലജ

പ്രളയ ബാധിത മേഖലകളിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. പ്രളയം സംബന്ധിച്ച യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പകർച്ചവ്യാധികൾ നേരിടാൻ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലും മികച്ച ഇടപെടലുകൾ നടത്തിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ക്യാമ്പുകളിൽ പകർച്ചവ്യാധികൾ ഉള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
ക്യാമ്പുകളിലെ മാലിന്യനീക്കവും നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മികച്ച രീതിയിൽ ആരോഗ്യ വകുപ്പ് പ്രവർത്തിച്ചു. പഴുതടച്ച പ്രവർത്തനമാണ് ആരോഗ്യ വകുപ്പ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.
പ്രളയ ശേഷം അസുഖം വരാൻ ഇടയുണ്ട്. എലിപ്പനിക്കാണ് കൂടുതൽ സാധ്യത. ഡോക്‌സിസൈക്ലിൻ എല്ലാവർക്കും കൊടുക്കുന്നുണ്ടെന്നും സൂപ്പർ ക്ലോറിനേഷൻ തന്നെ ഇനി നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഇതിനായി പരിശീലിപ്പിക്കുന്നുണ്ടെന്നും മന്തി കൂട്ടിച്ചേർത്തു. പ്രളയ ബാധിത മേഖലകളിൽ വെള്ളം ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂയെന്നും മന്ത്രി നിർദേശിച്ചു.
കേന്ദ്ര സർക്കാരിനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും ്ധിക മരുന്നുകൾ ഉടൻ എത്തുമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here