പിഎസ്‌സി പൊലീസ് ബറ്റാലിയന്‍ റാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് ആയിരങ്ങള്‍ പെരുവഴിയില്‍

ക്രമക്കേടിനെ തുടര്‍ന്ന് പിഎസ്‌സി പൊലീസ് ബറ്റാലിയന്‍ റാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് പട്ടികയിലുള്‍പ്പെട്ട ആയിരങ്ങള്‍ പെരുവഴിയില്‍. ജീവിതം പോറ്റാന്‍ കൂലിവേലയ്ക്ക് പോയതിന് ശേഷം കിട്ടുന്ന സമയത്ത് പഠിച്ച് ജോലി നേടിയ നിരവധി ചെറുപ്പക്കാരാണ് ലിസ്റ്റില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിട്ടുള്ളത്. പലര്‍ക്കും പ്രായപരിധി പിന്നിടാറായി.റാങ്ക് ലിസ്റ്റ് നിലനിര്‍ത്തണമെന്നും നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാന് ഭീമ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ ഉദ്യോഗാര്‍ത്ഥികള്‍. ബുധനാഴ്ച്ചയാണ് പിഎസ്‌സി ചെയര്‍മാന് മുമ്പാകെ ഉദ്യോഗാര്‍ത്ഥികള്‍ ഭീമ ഹര്‍ജി സമര്‍പ്പിക്കുക.
റാങ്ക് പട്ടികയില്‍ മുന്‍പന്തിയിലെത്തിയ, യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ചിത്ത്, നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടിക മരവിപ്പിച്ചത്.
അതേസമയം 7 ലിസ്റ്റുകളിലെ ആദ്യ നൂറു പേരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.അതിലും വ്യാപക ക്രമക്കേട് കണ്ടെത്തിയാല്‍ ലിസ്റ്റ് റദ്ദ് ചെയ്യുമെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.
എന്നാല്‍ 2017ല്‍ വിളിച്ച കാറ്റഗറി നമ്പര്‍ 657/2017, ആര്‍മഡ് പൊലീസ് ബറ്റാലിയന്‍ പരീക്ഷ നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വനിതാ ലിസ്റ്റിലടക്കം 8 ലിസ്റ്റുകളിലായി 10,900 പേര്‍ പട്ടികയില്‍ വന്നു. ആഗസ്റ്റ് 5 മുതല്‍ അഡൈ്വസ് മെമോ അയച്ച് നിയമനം നടത്താന്‍ ഇരുന്നതായിരുന്നു. എന്നാല്‍ നിലവില്‍ അതിന്മേല്‍ യാതൊരു വിധനടപടിയും ഉണ്ടാകാത്ത സാഹചര്യമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here