സീരിയൽ താരത്തിന് പീഡനം; നടൻ അഭിനവ് അറസ്റ്റിൽ

സീരിയൽ താരത്തെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം അഭിനവ് കോഹ്ലി അറസ്റ്റിൽ. സംത നഗർ പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെ സംത നഗർ പൊലീസ് സ്റ്റേഷനിലെത്തി നടി അഭിനവിനെതിരെ പരാതി കൊടുക്കുന്നത്. അഭിനവ് തന്നോട് മോശമായി സംസാരിക്കാറുണ്ടെന്നും മോഡലുകളുടെ മോശം ചിത്രങ്ങൾ കാണിക്കാറുണ്ടെന്നും നടി പരാതിയിൽ പറയുന്നു.

Read Also : സീരിയൽ നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി; 55 കാരനായ ഡോക്ടർ അറസ്റ്റിൽ

ഒക്ടോബർ 2017 മുതൽ തന്നോട് മോശമായി പെരുമാറുകയാണെന്നും തന്നെ ശാരീരകമായി ഉപദ്രവിക്കാറുണ്ടെന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്ന് തന്നെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറഞ്ഞു. അമ്മയ്‌ക്കൊപ്പം എത്തിയാണ് നടി പരാതി നൽകിയത്.

പരാതി ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച രാത്രിയാണ് അഭിനവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐപിസി സെക്ഷൻ 354-എ, 323, 504,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More