കവളപ്പാറ ഉരുൾപ്പൊട്ടൽ; ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. പ്രദേശത്ത് തെരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തിൽപ്പെട്ട് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 24 ആയി.

63 പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ 65 പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Read Also : പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്.

അതേസമയം, വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top