Advertisement

കവളപ്പാറ ഉരുൾപ്പൊട്ടൽ; ഇന്നത്തെ രക്ഷാപ്രവർത്തനം ഭാഗികമായി നിർത്തി

August 14, 2019
Google News 0 minutes Read

കവളപ്പാറ ഉരുൾപ്പൊട്ടലിൽ ഇന്നത്തെ രക്ഷാപ്രവർത്തനം ഭാഗികമായി നിർത്തിവെച്ചു.
മുത്തപ്പൻ കുന്നിൻ ചെരുവിലെ തിരച്ചിലാണ് നിർത്തിയത്. മലയിൽ കോടമൂടിയതും മഴ തുടർന്നതുമാണ് കാരണം.

കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കവളപ്പാറ ദുരന്തത്തിൽപ്പെട്ട് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 24 ആയി.
63 പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ 65 പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വ്യാഴാഴ്ച രാത്രിയോടെയാണ് കവളപ്പാറയിൽ ആദ്യമായി ഉരുൾപൊട്ടിയത്. മുപ്പതോളം കുടുംബംഗങ്ങളാണ് അന്ന് മണ്ണിനടിയിൽപെട്ടത്. പിന്നീട് നാല് ദിവസത്തിന് ശേഷം കവളപ്പാറയ്ക്ക് സമീപം വീണ്ടും ഉരുൾപ്പൊട്ടലുണ്ടായി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here