Advertisement

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരി വരെ പിഴ കൂടാതെ അടയ്ക്കാം: എം എം മണി

August 14, 2019
0 minutes Read

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കൈത്താങ്ങായി വൈദ്യുതി വകുപ്പ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യുതി ബിൽ 2020 ജനുവരി വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രളയത്തിൽ മുങ്ങി വയറിംഗ് നശിച്ച വീടുകളിൽ സിംഗിൾ പോയിന്റ് കണക്ഷനുകൾ തികച്ചും സൗജന്യമായി ചെയ്ത് നൽകുമെന്നറിയിച്ച് കെഎസ്ഇബി ഇന്നലെ രംഗത്തെത്തിയിരുന്നു. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കനത്തമഴയിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. വടക്കൻ കേരളത്തിലുള്ളവരാണ് ഏറ്റവും അധികം ദുരിതമനുഭവിച്ചത്. മേപ്പാടിയിലും കവളപ്പാറയിലുമുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പലർക്കും കിടക്കാൻ ഇടമില്ല. മിക്കവരും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് 95 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top