നെയ്മർ-ബാഴ്സ ഡീലിനു തടയിടാൻ റയൽ; വിനീഷ്യസ് ജൂനിയറിനെ പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാൻ ശ്രമം

നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ ഉറപ്പായിരിക്കെ ഡീലിനു തുരങ്കം വെക്കാൻ റയൽ മാഡ്രിഡ്. റയലിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ വിനീഷ്യസ് ജൂനിയറെ പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ റയൽ നടത്തുന്നത്.

വിനീഷ്യസിനെ പരിശീലകൻ സിനദിൻ സിദാന് അത്ര താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ക്ലബ് പ്രസിഡൻ്റ് പെരസ് ഇക്കാര്യത്തിൽ സിദാനെ പിന്തുണയ്ക്കുന്നുമുണ്ട്. പിഎസ്ജി ഡയറക്ടർ ലിയനാർഡോ വിനീഷ്യസിനെ ഏറെ ഇഷ്ടപ്പെടുന്ന ആളായതു കൊണ്ട് തന്നെ ഈ ഡീൽ നടക്കുമെന്നാണ് പെരസിൻ്റെ പ്രതീക്ഷ.

ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോ, ക്രൊയേഷ്യൻ താരം ഇവാൻ റാക്കിറ്റിച്ച് എന്നിവർക്കൊപ്പം 112 മില്ല്യൺ യൂറോ കൂടി പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. ഈ ഡീലിനെയാണ് റയൽ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More