മമതയുടെ വിശ്വസ്തനും തൃണമൂൽ എംഎൽഎയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു. മമതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സോവൻ ചാറ്റർജി മുൻ മന്ത്രിയും കൊൽക്കത്ത കോർപ്പറേഷൻ മുൻ മേയറുമാണ്. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി നേതാവ് മുകുൾ റോയിയാണ് സോവൻ ചാറ്റർജിക്ക് പാർട്ടി അംഗത്വം നൽകിയത്. ഇതിന് ശേഷം ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുമായും സോവൻ ചാറ്റർജി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് ആറാമത്തെ തൃണമൂൽ എംഎൽഎയാണ് ബിജെപിയിൽ ചേരുന്നത്.
Delhi: TMC MLA Sovan Chatterjee joins Bharatiya Janata Party in presence of BJP leader Mukul Roy, at party headquarters. pic.twitter.com/LAoG2lLyif
— ANI (@ANI) August 14, 2019
Delhi: TMC MLA Sovan Chatterjee meets BJP Working President JP Nadda. Chatterjee joined the party earlier today. pic.twitter.com/aiAQmIlr0I
— ANI (@ANI) August 14, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here