Advertisement

തുടർച്ചയായ പരാജയപ്പെടൽ; പന്തിനെ മാറ്റി മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് സോഷ്യൽ മീഡിയ

August 15, 2019
Google News 1 minute Read

ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പകരം മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് സോഷ്യൽ മീഡിയ. വല്ലപ്പോഴും കളിക്കുന്ന ഒരു മികച്ച ഇന്നിംഗ്സിൻ്റെ ബലത്തിൽ പന്തിന് തുടർച്ചയായി അവസരം നൽകുന്നത് നീതികേടാണെന്നും സഞ്ജുവിനെയും ഇഷൻ കിഷനെയും പോലെയുള്ള കളിക്കാർക്ക് അവസരം നൽകേണ്ടതാണെന്നും സോഷ്യൽ മീഡിയ പറയുന്നു.

ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ പന്തിനു സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ 20 റൺസെടുത്ത് പുറത്തയ പന്ത് രണ്ടാമത്തെ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി മടങ്ങിയിരുന്നു. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട പന്ത് അവസാന ടി-20യിലാണ് മികച്ച കളി കെട്ടഴിച്ചത്. അതേ സമയം, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത ശ്രേയാസ് അയ്യർ തുടർച്ചയായ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ചുറി നേടി നില ഭദ്രമാക്കിയിട്ടുണ്ട്.

മൂന്നാം ഏകദിനം ആറു വിക്കറ്റിനു വിജയിച്ച ഇന്ത്യ പരമ്പര 2-0 എന്ന സ്കോറിനു സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 43ആം ഏകദിന സെഞ്ചുറിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. മഴ മൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് 240/7 എന്ന സ്കോർ നേടിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 റൺസായിരുന്നു. 2.3 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here